കാഞ്ഞാണി: കേരള ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘത്തിന്റെ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി ആരംഭിച്ച ദിനേശ് ഫുഡ്‌സ് വിപണന മേള കാഞ്ഞാണിയിൽ ആരംഭിച്ചു.
രണ്ട് ദിവസം നീളുന്ന മേള ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് ഉദ്ഘാടനം ചെയ്തു. മണലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. അരവിന്ദൻ ആദ്യ വിൽപ്പന നടത്തി.
കാഞ്ഞാണി മൂൺ ബേക്കറിയുമായി സഹകരികരിച്ചു സംഘടിപ്പിക്കുന്ന മേളയിൽ കേരള ദിനേശ് മാർക്കറ്റിംഗ് മാനേജർ വി. സന്തോഷ്‌കുമാർ, വി.എം. കണ്ണൻ എന്നിവർ പങ്കെടുത്തു