കൊടുങ്ങല്ലൂർ: ചാരായ തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും ബെവ്‌കോ നിയമനങ്ങളിൽ ചാരായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്നും ബി.ഡി.ജെ.എസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിൽ ചാരായ തൊഴിൽ നഷ്ടപ്പെട്ട 2000ത്തോളം പേരുണ്ട്. ഇവർക്കോ ആശ്രിതർക്കോ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും യോഗം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ദിനിൽ മാധവ് അദ്ധ്യക്ഷനായി. കെ.ഡി. വിക്രമാദിത്യൻ, സനീഷ് നാരായൺ, സന്തോഷ് മാള, അനീഷ് കടവിൽ, സുരേഷ് മേനോൻ, സുജിത്ത് ഷാജി, പ്രമോദ് കെ. പ്രദീപ് എന്നിവർ സംസാരിച്ചു.