cleaning-was-done
ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളി പരിസരം വൃത്തിയാക്കുന്നു

ചാവക്കാട്: മണത്തല ചന്ദനക്കുടം നേർച്ചയാഘോഷത്തിന് ശേഷം മാലിന്യം നിറഞ്ഞ മണത്തല പള്ളി പരിസരം ചാവക്കാട് നഗരസഭാ അധികൃതരും ,ആരോഗ്യ വിഭാഗവും ചേർന്ന് ശുചീകരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളി പരിസരത്തുണ്ടായിരുന്ന പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് പ്രദേശം മുഴുവനും വൃത്തിയാക്കുകയായിരുന്നു. കൗൺസിലർമാർ, ആരോഗ്യ വിഭാഗം, ശുചീകരണ തൊഴിലാളികൾ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചത്തോടെ പള്ളി പരിസരം മണിക്കൂറുകൾക്കകം മാലിന്യമുക്തമായി. രാവിലെ 7 മണിയോടെയാണ് ശുചീകരണം ആരംഭിച്ചത്. മണത്തല മുല്ലത്തറ മുതൽ ചാവക്കാട് ബ്ലോക്ക് ഓഫീസ് പരിസരം വരെയാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, മുഹമ്മദ് അൻവർ, കൗൺസിലർമാരായ ഉമ്മു ഹുസൈൻ, എം.ആർ. രാധാകൃഷ്ണൻ,ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.