കൊടുങ്ങല്ലൂർ: കടലിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച മത്സ്യത്തൊഴിലാളിക്ക് തീരദേശ പൊലീസിന്റെ ആദരം. അഴീക്കോട് ലൈറ്റ് ഹൗസ് ബീച്ചിൽ വ്യാഴാഴ്ച വൈകീട്ടാണ് സെൽഫി എടുക്കുന്നതിനിടെ യുവതി കാൽ തെറ്റി കടലിൽ വീണത്. തിരയിൽപ്പെട്ട് ഒഴുകി 80 മീറ്ററോളാം കടലിലേക്ക് പോയ യുവതിയെ പോണത്ത് അജയൻ എന്ന മത്സ്യതൊഴിലാളി സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. അഴീക്കോട് തീരദേശ പൊലീസ് വീട്ടിലെത്തി അജയനെ അദരിച്ചു. കോസ്റ്റൽ ഇൻസ്‌പെക്ടർ: ടി.ജി. ദിലിപ്, എസ്.ഐ: നന്ദൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എൻ. പ്രശാന്ത് കുമാർ, മത്സ്യതൊഴിലാളി ദാസ് എന്നിവർ സംസാരിച്ചു.