ചാലക്കുടി: പൾസ് പോളിയോ തുള്ളി മരുന്നു വിതരണം ജനുവരി 31ന് 27 കേന്ദ്രങ്ങളിൽ നടക്കും.രാവിലെ എട്ടുമുതൽ ആരംഭിക്കുന്ന തുള്ളിമരുന്നു നൽകൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കുമെന്ന് നഗരസഭാ അധികൃതരും താലൂക്ക് ആശുപത്രി സൂപ്രണ്ടും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നഗരസഭയിലെ 24 കേന്ദ്രങ്ങൾക്ക് പുറമെ കെ.എസ്.ആർ.ടി.സി, മുനിസിപ്പൽ ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലും തുള്ളി മരുന്നുകൾ നൽകും. താലൂക്ക് ആശുപത്രിയിൽ രാവിലെ 8ന് നഗരസഭാ ചെയമാൻ വി.ഒ. പൈലപ്പൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, ആരോഗ്യ കാര്യ സമിതി സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ, ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എ. ഷീജ, പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, എൽ.ഡി.എഫ് ലീഡർ സി.എസ്. സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

..............................

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കുഞ്ഞുങ്ങളുടെ വായിൽ തുള്ളിമരുന്നു വീഴ്ത്തുക ആരോഗ്യ പ്രവർത്തകർക്ക് പകരം അമ്മമാർ

ഇതിനായി അണുമുക്തമാക്കിയ കുപ്പികളാണ് ഉപയോഗിക്കുക

അമ്മമാരുടെ കൈകളും കേന്ദ്രങ്ങളിൽ വച്ച് അണുമുക്തമാക്കും

കൊവിഡ് ലക്ഷണങ്ങളുള്ള കുട്ടികൾക്ക് മരുന്നു നൽകില്ല

പനി, ചുമ എന്നിവയുള്ള അമ്മമാരേയും ദൗത്യത്തിന് അനുവദിക്കില്ല

ആരോഗ്യ പ്രവർത്തകർക്കും പ്രോട്ടോക്കോൾ ബാധകമാണ്

കൊവിഡ് മുക്തരായ കുട്ടികളാണെങ്കിൽ 28 ദിവസത്തിനു ശേഷം പ്രത്യേകമായി മരുന്നു നൽകും.