waste

തൃശൂർ: തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണമെന്നും ജില്ലാ വാർഷിക വികസന പദ്ധതികളുടെ ഭാഗമായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജില്ലാ വികസന സമിതിയുടെ നിർദേശം. ജില്ലയിൽ 30 പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ പദ്ധതികൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 10 ലക്ഷം ജനങ്ങളാണ് ഇവിടെയുള്ളതെന്നും ഇവിടെ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ മാതൃക കണ്ടെത്തണമെന്നും യോഗത്തിൽ അദ്ധ്യക്ഷനായ കളക്ടർ എസ്. ഷാനവാസ് നിർദ്ദേശിച്ചു. ജലസംരക്ഷണ പദ്ധതികൾക്ക് ഊന്നൽ നൽകി പദ്ധതി പ്രവർത്തനം വിപുലപ്പെടുത്തണം. ജലരക്ഷ- ജീവരക്ഷ പദ്ധതിക്ക് പ്രാധാന്യം നൽകി കുളങ്ങൾ, തോടുകൾ, മറ്റ് ജല സ്രോതസുകൾ എന്നിവയെ പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങളും വിപുലപ്പെടുത്തണം. ഇവയ്ക്ക് പഞ്ചായത്തു തലത്തിൽ വിദഗ്ദ്ധ പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കാനും തീരുമാനിച്ചു. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളുടെ 2020 ഡിസംബർ വരെയുള്ള പദ്ധതി ചെലവ് 66.43 ശതമാനം മാത്രമാണെന്നും 60 ശതമാനത്തിൽ താഴെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയ 10 സ്ഥാപനങ്ങളുടെ പ്രവർത്തനം ഊർജിതമാക്കണം. എം.എൽ.എ മാരായ ബി.ഡി ദേവസി, യു.ആർ പ്രദീപ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

മറ്റ് തീരുമാനങ്ങൾ ഇവ