തെരുവ് നായയുടെ ശരീരത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ അണു നശീകരണം നടത്തുന്നു
പുന്നയൂർക്കുളം: നാട്ടുകാരിൽ ആശങ്ക പരത്തി പുന്നയൂർക്കുളം പഞ്ചായത്തിൽ തെരുവ് നായ്ക്കളിൽ ചെള്ള് രോഗം. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മേഖലയിൽ അണുനശീകരണം നടത്തി. അണ്ടത്തോട് പെരിയമ്പലം മേഖലയിലാണ് തെരുവുനായ്ക്കളിൽ ചെള്ള് രോഗം പടരുന്നത്. അണ്ടത്തോട് 18-ാം വാർഡ് ലക്ഷംവീട് കോളനിയിലാണ് അസുഖബാധിതരായ നിരവധി തെരുവ് നായ്ക്കളെ കണ്ടെത്തിയത്. കോളനിയിൽ ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായി പരാതിയുണ്ട്. പഞ്ചായത്ത് മെമ്പറെ വിവരമറിയിച്ചതിനെ തുടർന്ന് മെമ്പർ പി.എസ് അലിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ കോളനിയിൽ അണുനശീകരണം നടത്തുകയായിരുന്നു. അണ്ടത്തോട് സ്‌കിൽ ഗ്രൂപ്പ് ക്ലബ് പ്രവർത്തകരായ ആഷിഫ്, ഫിറോസ്, അർഷാഫ്, അസീം, അസ്‌ലം തെങ്ങിൽ, എ.കെ. മുക്താർ, കെബീർ ചാലിൽ തുടങ്ങിയവരും പങ്കെടുത്തു.