കൊടുങ്ങല്ലൂർ: മുസ്‌രിസ് ബോട്ട് ജെട്ടി ശൃംഖലയുടെ ഭാഗമായി മതിലകം ബംഗ്ലാവ് കടവിലും മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിലും ബോട്ട് ജെട്ടികൾ നിർമിക്കും. നിർമാണോദ്ഘാടനം ഫെബ്രു. ഒന്നിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കും. മുസിരിസ് ഡോൾഫിൻ ബോട്ട് ജെട്ടിയുടെ നിർമാണോദ്ഘാടനം രാവിലെ പത്തിനും മതിലകം ബംഗ്ലാവ് കടവ് ബോട്ട് ജെട്ടിയുടെ നിർമാണോദ്ഘാടനം 11നുമാണ് നടക്കുക. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് ജലാശയം വഴി സഞ്ചാരികളെ ആകർഷിക്കുന്നതിനായി ആരംഭിച്ച ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവീസുകളുടെ ഭാഗമായാണ് ബോട്ട് ജെട്ടികൾ നിർമിക്കുന്നത്. ഗോതുരുത്ത് വലിയ പള്ളി, പള്ളിപ്പുറം, അഴീക്കോട് മാർത്തോമ, ഗോതുരുത്ത് ചെറിയ പള്ളി, കോട്ടയിൽ കോവിലകം, കോട്ടപ്പുറം കോട്ട, സഹോദരൻ അയ്യപ്പൻ സ്മാരകം, ചേന്ദമംഗലം, പറവൂർ മാർക്കറ്റ്, കോട്ടപ്പുറം ചന്ത എന്നിവയാണ് നിലവിലുള്ള ജെട്ടികൾ. മുനയ്ക്കൽ ബോട്ട് ജെട്ടിക്ക് 73 ലക്ഷവും ബംഗ്ലാവ് കടവ് ജെട്ടിക്ക് 57 ലക്ഷവുമടക്കം 1.30 കോടിയാണ് നിർമാണ ചെലവ്. ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണ ചുമതല.
മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്‌പൈസ് റൂട്ട് പദ്ധതി രണ്ടാം ഘട്ടം
ബോട്ട് ജെട്ടികൾ ഇവ