panam-kaimarunnu
സി പി എം ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് നല്കിയ കെട്ടിവെച്ച പണം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസിന് എം.എസ് മോഹനനും പി.എ നൗഷാദും ചേർന്ന് കൈമാറുന്നു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച സി.പി.എം സ്ഥാനാർത്ഥികളും ഡെമ്മി സ്ഥാനാർത്ഥികളും കെട്ടിവെച്ച പണം സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ഓഫീസിൻ്റെ നിർമ്മാണ ഫണ്ടിലേക്ക് കൈമാറി. ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് തുക പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ, പഞ്ചായത്ത് അംഗം പി.എ നൗഷാദ് എന്നിവരിൽ നിന്നും 25,000 രൂപ ഏറ്റുവാങ്ങി. പാർട്ടി ഏരിയ സെക്രട്ടറി പി. കെ ചന്ദ്രശേഖരൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് കെ.വി രാജേഷ്, മുതിർന്ന നേതാവ് അമ്പാടി വേണു തുടങ്ങിയവർ സംബന്ധിച്ചു.