samnana-vitharanm
മതിലകം ബി.ആർ.സി സംഘടിപ്പിച്ച മഴവില്ല് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിലെ വിജയികള്‍ക്ക് ഇ.ടി. ടെെസണ്‍ മാസ്റ്റര്‍ എം.എല്‍.എ സമ്മാനം വിതരണം ചെയ്യുന്നു

കയ്പമംഗലം: മതിലകം ബി.ആർ.സി സംഘടിപ്പിച്ച മഴവില്ല് ഷോർട്ട് ഫിലിം നിർമ്മാണ മത്സരത്തിന്റെ സമ്മാനദാനവും ഷോർട്ട് ഫിലിമുകളുടെ പ്രദർശനവും ഇ.ടി ടെെസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് സി.എസ് സലീഷ് അദ്ധ്യക്ഷത വഹിച്ചു. മഴവില്ലിൽ പങ്കെടുത്ത് വിജയികളായ 9 ഹൈസ്കൂൾക്കും, നേർക്കാഴ്ച വിജയികൾക്കും ശാസ്ത്രപഥം സംസ്ഥാനതല പ്രൊജക്ട് അവതരണത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും, ജില്ലാതല കലാ ഉത്സവ് ഹൈസ്കൂൾ ഭരതനാട്യം വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ബി.പി.സി. സിന്ധു ടീച്ചർ പദ്ധതി വിശദീകരണം നടത്തി. ഡി.പി.ഒ ബിന്ദു പരമേശ്വരൻ മുഖ്യാതിഥിയായി. എസ്.എൻ പുരം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയ്യൂബ്, എടത്തിരുത്തി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഖിൽ, കൊടുങ്ങല്ലൂർ എ.ഇ.ഒ എം.വി ദിനകരൻ, വലപ്പാട് എ.ഇ.ഒ വി.കെ നാസർ , പാപ്പിനിവട്ടം എ.എം.യു.പി.എസ് മാനേജര്‍ എം. സെെഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.