കൊടകര: ദൃശ്യ പ്രതീകങ്ങളുടെ തത്വശാസ്ത്രം എന്ന വിഷയത്തിൽ എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. ബെറ്റർ ആർട്ട് ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫോട്ടോമ്യൂസ് ആണ് പ്രഭാഷണത്തിന്റെ സംഘാടകർ. ഫെബ്രുവരി ആറിന് വൈകീട്ട് ഏഴ് മുതൽ ഒമ്പത് വരെ സൂം അപ്ലിക്കേഷൻ വഴി ഓൺലൈൻ ആയിട്ടാണ് പ്രഭാഷണം. താത്പര്യമുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം.
രാജ്യത്തെ ഏക ഫോട്ടോഗ്രാഫി മ്യൂസിയം ആണ് തൃശൂർ ജില്ലയിൽ മറ്റത്തൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫോട്ടോമ്യൂസ്. ഫോട്ടോമ്യൂസിന്റെ തുടർ വിദ്യാഭ്യാസ പരിപാടിയായ ആൽക്കെമിയുടെ ഫെബ്രുവരി എഡിഷന്റെ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്.

ആൽക്കെമിയുടെ പന്ത്രണ്ടാം പരിപാടിയാണ് സി. രാധാകൃഷ്ണന്റെ പ്രഭാഷണം. സൗജന്യമായി പങ്കെടുക്കാനുള്ള ലിങ്കിനായി ബന്ധപ്പെടേണ്ട നമ്പർ: 81299 77032. വാർത്താ സമ്മേളനത്തിൽ ഫോട്ടോമ്യൂസ് ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ പുളിക്കൽ, ഓഫീസ് മാനേജർ, ശ്രീനിവാസൻ പുല്ലരിക്കൽ എന്നിവർ പങ്കെടുത്തു.