inaugration
കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നടന്ന ഗാ​ന്ധി​സ്മൃ​തി​ ​പ​ദ​യാ​ത്ര​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഒ.​ ​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു.

ചാവക്കാട്: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്ര സംഘടിപ്പിച്ചു. തിരുവത്ര പുത്തൻ കടപ്പുറം സെന്ററിൽ നിന്ന് ആരംഭിച്ച പദയാത്ര കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് അദ്ധ്യക്ഷനായി. കെ. നവാസ്, കെ.വി യൂസഫലി എന്നിവർ സംസാരിച്ചു. ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ പദയാത്രയുടെ സമാപന പൊതുയോഗം പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പി. യതീന്ദ്രദാസ്, എം.എസ്. ശിവദാസ്, ഷാഹിദ മുഹമ്മദ്, കെ.വി. സത്താർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.