തൃശൂർ : കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല മോണിറ്ററിംഗ് കമ്മിറ്റികൾ വീണ്ടും സജീവമാക്കുന്നു. നേരത്തെ ഓരോ വാർഡിലും അഞ്ച് പേരടങ്ങുന്ന റാപിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) രൂപീകരിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ ഇതിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നെങ്കിലും പിന്നീട് ആരോഗ്യ പ്രവർത്തകർക്ക് ഇവരുടെ സേവനം കാര്യമായി ലഭിച്ചില്ല.
ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ആർ.ആർ.ടിയുടെ പ്രവർത്തനം നടക്കുന്നത്. കാൽ ലക്ഷത്തോളം വൊളണ്ടിയർമാർ രജിസ്റ്റർ ചെയ്തിരുന്നുന്നെങ്കിലും ഭൂരിഭാഗം പേരും പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നില്ല. പഞ്ചായത്തുകളിൽ പുതിയ ഭരണസമിതികൾ കൂടി നിലവിൽ വന്നതോടെയാണ് മോണിറ്ററിംഗ് കമ്മിറ്റികൾ പുന:സംഘടിപ്പിക്കാൻ തീരുമാനിച്ചത്. നാട്ടുകാരുടെ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചാണ് പുതിയ സമിതി ഉണ്ടാക്കുന്നത്.
സമിതിയുടെ ഘടന
കൊവിഡ് 378 പേർക്ക്
തൃശൂർ: 378 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 484 പേര് രോഗമുക്തരായി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4691 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 87,558 ആണ്.
82,302 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത ഒരാൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.