death

തൃശൂർ: ഡൽഹിയിൽ കർഷകർക്ക് നേരെ നടക്കുന്ന ആർ.എസ്.എസ് ബി.ജെ.പി പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ തെക്കെ ഗോപുര നടയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ ഉപവാസ സമരം നടത്തി. ഐക്യദാർഢ്യ സമിതി വൈസ് ചെയർമാനും ആർ.എം.പി.ഐ ജില്ലാ സെക്രട്ടറിയുമായ പി.ജെ മോൻസി സമരം ഉദ്ഘാടനം ചെയ്തു. രാജേഷ് അപ്പാട്ട്, ഐക്യദാർഢ്യ സമിതി ജോ. കൺവീനർ കെ.വി പുരുഷോത്തമൻ, വൈസ് ചെയർമാൻ കെ. ശിവരാമൻ, വി.എം മാത്യൂസ്, സാബുരാജ്, ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ജയൻ കോനിക്കര, ഐക്യദാർഢ്യ സമിതി ഇരിങ്ങാലക്കുട കൺവീനർ വി.കെ ബാബുരാജ്, ജയപ്രകാശ് ഒളരി എന്നിവർ പ്രസംഗിച്ചു.