gandhi-msrithi-pathayathr
പെരിഞ്ഞനം കുറ്റിലക്കടവിൽ നിന്നും ആരംഭിച്ച ഗാന്ധിസ്മൃതി പദയാത്ര ഡി.സി.സി ജനറൽ സെക്രട്ടറി സി.സി.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ഒരു കമ്മ്യൂണിസ്റ്റുകാരന് മതവിശ്വാസിയാകാൻ കഴിയില്ലെന്നും, ഒരു മതവിശ്വാസിക്ക് കമ്മ്യൂണിസ്റ്റുകാരനാകാൻ കഴിയില്ലെന്നും കെ.പി.സി.സി ട്രഷർ കെ.കെ കൊച്ചുമുഹമ്മദ് പറഞ്ഞു. പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധി സമാധി ദിനത്തിൽ രാവിലെ പെരിഞ്ഞനം കുറ്റിലകടവിൽ നിന്നും ആരംഭിച്ച പദയാത്ര ഡി.സി.സി ജനറൽ സെക്രട്ടറി സി.സി ബാബുരാജ് ജാഥാ ക്യാപ്‌ട‌ൻ കെ.വി ചന്ദ്രന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് ആറിന് സമാപിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, കോൺഗ്രസ് നേതാക്കളായ ഹാഷിം, കെ.എം ജോസ്, കെ.കെ കുട്ടൻ, സുധാകരൻ മണപ്പാട്ട്, കെ.ജി സുവർണ്ണൻ, കെ.എസ് പങ്കജാക്ഷൻ, സി.പി ഉല്ലാസ്, കെ.സി പ്രദോഷ്‌കുമാർ, കെ.വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.