samaram
യൂത്ത് കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൈവണ്ടി സമരം.

കൊടുങ്ങല്ലൂർ: ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റി കൈവണ്ടി സമരം നടത്തി. മതിലകം പള്ളി വളവിൽ നിന്നും ആരംഭിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെ നടത്തിയ സമരം പഞ്ചായത്ത് മെമ്പർ ഒ.എ ജെൻട്രിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജു ജോൺ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ, നിയോജക മണ്ഡലം പ്രസിഡന്റ് പി.എ മനാഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എസ് ജിനേഷ്, ഷെഫി കയ്പമംഗലം, രജനീഷ് തുടങ്ങിയവർ സംസാരിച്ചു.