കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കയ്പമംഗലം നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി ജയറാം ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.കെ നൂറുദ്ദീൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി.എം കുഞ്ഞുമൊയ്തിൻ മുഖ്യപ്രഭാഷണം നടത്തി. എം.സി പോളച്ചൻ, പ്രൊഫ. കെ.എം സിറാജ്, കെ.എച്ച് ലൈല, കെ.ജി മുരളീധരൻ, സി.ബി ജയലക്ഷ്മി ടീച്ചർ, വി.സി കാർത്തികേയൻ, എം. പ്രേംനാഥ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രൊഫ. പി.കെ. നൂറുദ്ദീൻ (പ്രസിഡന്റ്), വി.സി കാർത്തികേയൻ (സെക്രട്ടറി), കെ.കെ മുഹമ്മദ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.