ഗുരുവായൂർ: ഗുരുവായൂർ സ്‌പോർട്‌സ് അക്കാഡമിക്ക് ഫെഡറൽ ബാങ്കിന്റെ സ്‌പോൺസർഷിപ്പ്. അക്കാഡമിയിലെ ജൂനിയർ, സബ് ജൂനിയർ കളിക്കാരുടെ സ്‌പോൺസർഷിപ്പാണ് ബാങ്ക് ഏറ്റെടുത്തത്. രുക്മിണി റീജ്യൻസിയിൽ നടന്ന അക്കാഡമിയുടെ ജഴ്സി റിലീസിംഗും സ്പോൺസർഷിപ്പ് പ്രഖ്യാപനവും ഗുരുവായൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ അനീഷ് ഷനോജ് ഉദ്ഘാടനം ചെയ്തു.
ടീമിന്റെ ജഴ്‌സി പ്രകാശനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ നിർവഹിച്ചു. അക്കാഡമി പ്രസിഡന്റ് ടി.എം. ബാബുരാജ് അദ്ധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സായിനാഥൻ, നഗരസഭാ മുൻ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. ശാന്തകുമാരി, ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ സെക്രട്ടറി ഡേവിസ് മൂക്കൻ, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ സി.ആർ. മഞ്ജു, ജി.എസ്.എ സെക്രട്ടറി സി. സുമേഷ്, ആർ.വി. ഷെരീഫ്, പി.വി. ബദറുദ്ദീൻ , ടി.എൻ. മുരളി , ജി.കെ. പ്രകാശൻ, വി.വി. ഡൊമിനി എന്നിവർ പ്രസംഗിച്ചു.