1
ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി വിഭാഗത്തിന്റെ ബ്രോഷർ പ്രകാശനം എ.കെ.സതീഷ് കുമാർ നിർവഹിക്കുന്നു.

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ദേശം നോട്ടീസ് പ്രകാശനം ചെയ്തു. ദേശം മുഖ്യ രക്ഷാധികാരി ഡോ. പി.ആർ നാരായണൻ ചീഫ് കോ- ഓർഡിനേറ്റർ എ.കെ സതീഷ് കുമാറിന് നോട്ടീസ് നൽകി പ്രകാശനം നിർവഹിച്ചു. വടക്കാഞ്ചേരി ദേശം പ്രസിഡന്റ് ടി.ജി അശോകൻ, മേലേതിൽ വിജയൻ, പി.ബി ദിനേശൻ, എം.എസ് നാരായണൻ, പി.എൻ വൈശാഖ്, പി.എൻ ഗോകുലൻ, സി.എ ശങ്കരൻകുട്ടി, പി.എൻ രാജൻ, കെ. സതീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.