1

കാഞ്ഞിരംകുളം: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി തുണിസഞ്ചി, പേപ്പർ ബാഗ് തുടങ്ങിയവയുടെ നിർമ്മാണത്തിൽ പരിശീലനപരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ആർ. ഷിബു അദ്ധ്യക്ഷനായി. സെക്രട്ടറി ഹരിൻ ബോസ്, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.