കാഞ്ഞിരമറ്റം: മണിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. സ്വപ്നഭവനം സാക്ഷാത്കരിച്ച് അമേരിക്കൻ മലയാളികൾ.
മാമ്പുഴ മങ്കുഴിയിൽ രവീന്ദ്രൻ ഗോപാലൻ എന്ന മണിയുടെ കാലുകൾ രണ്ടു വർഷം മുമ്പാണ് രോഗബാധയെ തു
ർന്ന് മുട്ടിന് മുകളിൽ വെച്ച് മുറിച്ചു മാറ്റിയത്. അതോടെ ഭവനനിർമ്മാണം പാതിവഴിയിൽ നിലച്ചു. ചികിത്സാ ചെലവുകൾ ബാദ്ധ്യതകളായി. പരുക്കനിട്ട തറയിലൂടെ ഇഴഞ്ഞു നീങ്ങിയിരുന്ന രവീന്ദ്രന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു.
സമീപവാസി കുരുവിണ്ണി മ്യാലില്‍ രാജുവാണ് രവീന്ദ്രന്റെ ദുരവസ്ഥ അമേരിക്കയിലുള്ള സുഹൃത്തുക്കളെ അറിയിച്ചത്. സൗത്ത് ഫ്‌ളോറിഡയിലുള്ള കേരള സമാജവും മറ്റു ചിലരും ചേർന്ന് വീട് പണി പൂർത്തീകരിക്കാനുള്ള സഹായം നല്‍കി.
താക്കോൽ കൈമാറ്റവും പാലുകാച്ചലും കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ നിർവഹിച്ചു.