bilal

2020 മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ കാലമായിരുന്നു. വൻ മുതൽമുടക്കിൽ നിർമ്മിച്ച സിനിമകൾ പോലും റിലീസ് ചെയ്യാനായില്ല. മികച്ച സംഭവനകൾ നൽകിയ പ്രതിഭകളിൽ പലരുടെയും വേർപാട് തീരാ നഷ്ടമായി.

1. ബിലാൽ

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് സംവിധായകൻ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. ബിഗ് ബിയിലെ മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തിന്റെ പേര് തന്നെയാണ് രണ്ടാം ഭാഗത്തിനും സംവിധായകൻ നൽകിയിരിക്കുന്നത്. ബിലാൽ ജോൺ കുരിശിങ്കലിന്റെ വില്ലനായി എത്തുന്നത് ജോൺ എബ്രഹാമാണ്.

2. കുറുപ്പ്

kurupp

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കുറുപ്പായി എത്തുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് ദുൽഖർ എത്തുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

3. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

maraykkar

പ്രിയദർശൻ ഒരുക്കുന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ മാർച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് ഭീതിയെ തുടർന്ന് മാറ്റിവച്ചിരുന്നു. പുതിയ റിലീസ് ഡേറ്റിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഐ.വി ശശിയുടെ മകൻ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത്. ആന്റണി പെരുമ്പാവൂരിനൊപ്പം കോൺഫിഡന്റെ് ഗ്രൂപ്പും മൂൺഹട്ട് എന്റർടെയ്ൻമെന്റും ചേർന്നാണ് 100 കോടി ചെലവിൽ ചിത്രം നിർമ്മിച്ചത്.

4. ദ പ്രീസ്റ്റ്

preast

പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് ജോഫിൻ സംവിധാനം ചെയ്ത ദ പ്രീസ്റ്റ്. മഞ്ജു വാര്യറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മഞ്ജു വാര്യയർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും ശ്യം മേനോനുമാണ് തിരക്കഥ എഴുതിയത്.

5. കോൾഡ് കേസ്

cold-case

തനു ബാലകിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് കോൾഡ് കേസ്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ എ.സി.പി സത്യജിത്തായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ലോക്ക്ഡൗണിന് ശേഷം പൃഥ്വി അഭിനയിച്ച രണ്ടാമത്തെ ചിത്രമാണിത്. അദിതി ബാലനാണ് ചിത്രത്തിലെ നായിക.

6. കടുവ

kaduva

പൃഥ്വിരാജ് നായകനായി എത്തുന്ന ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. നിരവധി വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ എത്തുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

7. ആടുജീവിതം

adujeevitha

പൃഥിരാജിനെ നായകനാക്കി ബ്ലസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആടുജീവിതം ആണ് 2021ൽ തിയേറ്ററുകളിലെത്തും. നിരവധി പുരസ്കാരങ്ങൾ നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിൽ അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് നോവലിൽ വിവരിക്കുന്നത്.

8. ദൃശ്യം 2

drisyam

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ദൃശ്യം 2 ചിത്രീകരണം പൂർത്തിയായി. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കന്ന ചിത്രം 46 ദിവസം കൊണ്ടാണ് തീർത്തത്.

9. മാലിക്

malik

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് മാലിക്. മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ , ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്, ഇന്ദ്രൻസ്, നിമിഷ സജയൻ തുടങ്ങി വൻതാരനിരയാണുള്ളത്. ഇവർക്കൊപ്പം പഴയ സൂപ്പർ സ്റ്റാർ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ഇരുപത് വയസുമുതൽ 55 വയസുവരെയുള്ള സുലൈമാന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

10. വൺ

one

കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന സിനിമ പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബോബി - സഞ്ജയ് ടീം തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇച്ചായിസ്‌ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.