fb

മുക്കം: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തുന്നവർക്കെതിരെ പരാതിയുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ്. നിയമ നടപടി ആവശ്യപ്പെട്ട് കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗവുമായ വി.കെ വിനോദാണ് മുക്കം പൊലീസിനെ സമീപിച്ചത്. ദേവർമഠം നാരായണൻ എന്ന തൂലികാ നാമത്തിലുള്ള ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് സാമൂഹ്യ വിരുദ്ധൻ തന്നെയും മറ്റു നേതാക്കളെയും അപമാനിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സമൂഹത്തിൽ തന്റെ സൽപ്പേരും അന്തസും ഇടിച്ചു താഴ്ത്താൻ മനപ്പൂർവം ശ്രമിക്കുന്നതിനായി തികച്ചും കളവും അടിസ്ഥാനരഹിതവുമായ പോസ്റ്ററുകളാണ് വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതെന്നും സമൂഹത്തിൽ വിഭാഗീയതയും പൊതുജനങ്ങളിൽ സ്പർദ്ധയും ഉണ്ടാക്കുവാൻ ഉദ്ദേശിച്ചും വ്യക്തിപരമായി അധിക്ഷേപിച്ചുമുള്ള പോസ്റ്റകൾ നിർമിച്ച് പ്രചരിപ്പിക്കുന്ന ആളെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയമാക്കണമെന്നാണ് വി.കെ വിനോദ് പരാതിയിൽ ആവശ്യപ്പെടുന്നത്. മുക്കം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.