വെള്ളനാട്: ക്രിസ്മസ് രാത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളനാട് കിടങ്ങുമ്മൽ ദേവുവിലാസത്തിൽ രതീഷ് കുമാർ (32) ആണ് മരിച്ചത്. ക്രിസ്മസ് ദിനത്തിൽ രാത്രി പറണ്ടോട് വലിയകലുങ്ക് പോങ്ങോടിന് സമീപം വച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. ഭാര്യ: ശരണ്യ. മകൾ: അലംകൃത.