deepika

തന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോൺ. ട്വിറ്ററിൽ 27.7 മില്യൺ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 52.5 മില്യൺ ആളുകളും ദീപികയെ ഫോളോ ചെയ്യുന്നുണ്ട്. അതിനിടയിലാണ് തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ മെസേജുകളെല്ലാം താരം ഡിലീറ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ്​ ആദ്യം പുറത്തുവന്ന അഭ്യൂഹം. എന്നാൽ, ദീപിക തന്നെ ബോധപൂർവ്വം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തതിനു പിന്നാലെ എല്ലാവർക്കും ന്യൂ ഇയർ ആശംസകളുമായി ഒരു ഓഡിയോ ഡയറി അപ്‌ലോഡ് ചെയ്തിരിക്കുകയാണ് താരം. കുറച്ചു ദിവസമായി ഭർത്താവ് രൺവീറിനൊപ്പം രന്താമ്പോറിൽ അവധിക്കാലം ആഘോഷിക്കുകയാണ് ദീപിക. ശകുൻ ബാത്രയുടെ ചിത്രമാണ് ഇനി ദീപികയെ കാത്തിരിക്കുന്നത്. ചിത്രത്തിൽ ദീപികയ്ക്കൊപ്പം സിദ്ധാന്ത് ചതുർവേദിയും അനന്യ പാണ്ഡെയുമുണ്ട്. രൺവീറിനൊപ്പം അഭിനയിച്ച കപിൽ ദേവിന്റെ ബയോപിക് ചിത്രം 83യുടെ റിലീസ് കാത്തിരിക്കുകയാണ് താരം. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.