കിളിമാനൂർ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ സ്വീകരണം നൽകി.അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടിയ യോഗത്തിൽ കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്,വൈസ് പ്രസിഡന്റ് കെ.ഗിരിജ, ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ജെ.സജികുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ഉഷാകുമാരി, കൊട്ടറ മോഹൻകുമാർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. തുടർന്ന് അസോസിയേഷന്റെ 2021 ലെ കലണ്ടറിന്റെ പ്രകാശനവും പുതുവസത്സരാഘോഷവും നടന്നു. അസോസിയേഷൻ ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ, ട്രഷറർ ഷീജാ രാജ്, പ്രഫ.എം.എം. ഇല്യാസ്, ആർ. അനിൽകുമാർ, വത്സകുമാരൻ നായർ, വിപിൻ, ബാബു, ജയചന്ദ്രൻ, മോഹനൻ, രാജേന്ദ്രൻ പിള്ള, സജിത, രജിത, ചന്ദ്രിക, മഞ്‌ജു, ജ്യോതിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.