victors

തിരുവനന്തപുരം: സ്കൂൾ തുറന്നെങ്കിലും പത്ത്, പ്ലസ് ടു വിഭാഗങ്ങൾക്കുള്ള ഓൺലൈൻ ക്ളാസുകൾ തുടരും. സ്കൂളിലെത്താൻ കഴിയാത്തവർക്ക് വീട്ടിലിരുന്ന് പഠിക്കാം. ഒന്നു മുതൽ ഒമ്പതുവരെയും പ്ളസ് വണിന്റെയും ഓൺലൈൻ ക്ളാസുകൾ നാലിന് പുനഃരാരംഭിക്കും. നാളെ പത്ത്, പ്ളസ് ടു ക്ളാസുകളുണ്ട്. പത്താം ക്ളാസുകാർക്ക് വൈകിട്ട് 5.30 മുതൽ 7 വരെ മൂന്ന് ക്ളാസുകളുണ്ടാവും. ഇത് അടുത്ത ദിവസം രാവിലെ 6.30 മുതൽ 8 വരെ പുനഃസംപ്രേഷണം ചെയ്യും.