കൊച്ചി: കേരളത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും ഉതകുന്ന ജനക്ഷേമകരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ അധികാരമേറ്റ ത്രിതലപഞ്ചായത്ത് സാരഥികൾക്ക് കഴിയട്ടെയെന്ന് കെ.സി.ബി.സി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നവർക്ക് പ്രാദേശിക വികസനത്തിലും ജനജീവിതം ഐശ്വര്യപൂർണമാക്കുന്നതിലും വലിയ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ നിർമ്മാർജനം, പൊതു ശൗചാലയ നിർമ്മാണം, ശുദ്ധജല വിതരണം, ആരോഗ്യപരിപാലനം എന്നീ മേഖലകളിൽ ജനപ്രതിനിധികൾ ശ്രദ്ധകേന്ദ്രകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.