കൊച്ചി : ലാ ആൻഡ് ജസ്​റ്റിസ് റിസർച്ച് ഫൗണ്ടേഷൻ നിയമ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാം ജനുവരി നാലിന് ആരംഭിക്കുമെന്ന് പ്രസിഡന്റ് അഡ്വ. തേജസ് പുരുഷോത്തമൻ അറിയിച്ചു. ഉദ്ഘാടനം ജനുവരി നാലിന് വൈകിട്ട് അഞ്ചിന് നാഷണൽ യൂണിവേഴ്‌സി​റ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്​റ്റഡീസ് വൈസ് ചാൻസലർ പ്രൊ. ഡോ.കെ.സി സണ്ണി ഗൂഗിൾ മീ​റ്റ് വഴി നിർവഹിക്കും. ഡോ. സരോജ എ.എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രതിനിധികളായ അഡ്വ. അജയ് ആർ. കമ്മത്ത്, അഡ്വ. ആർ. വിശ്രുത്, അഡ്വ. നീലിമ വി. നായർ, റോസ് മറിയം സിബി എന്നിവർ സംസാരിക്കും.