കല്ലമ്പലം:കാട്ടുപുതുശേരി ശാസ്താ കാഷ്യൂ ഫാക്ടറിയിൽ നിന്നും വിരമിച്ച തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി.കഴിഞ്ഞദിവസം വൈകിട്ട് 4 ന് ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ മറ്റു തൊഴിലാളികളും ഫാക്ടറി ജീവനക്കാരനായ മുല്ലനല്ലൂർ ശിവദാസനും ചേർന്ന് വിരമിച്ച തൊഴിലാളികളെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.ഫാക്ടറി മാനേജർ വിനോദ്കുമാർ,മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.