pic1

നാഗർകോവിൽ: കന്യാകുമാരി കരിങ്കലിനടുത്ത് സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു. ചെന്നൈ, ചെങ്കൽപ്പെട്ട് സ്വദേശി ബാലാജി (19), കരിങ്കൽ കപ്പിയറ സ്വദേശി ജെബിൻ (24) എന്നിവരാണ് തിരയിൽപ്പെട്ടത്. ജെബിനും, ബാലാജിയും ചെന്നൈയിലുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കൂട്ടുകാരായ 17 പേർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കന്യാകുമാരിയിൽ എത്തിയതായിരുന്നു ഇവർ. ജെബിനും, ബാലാജിയും ബുധനാഴ്ച വൈകിട്ട് 5ന് കരിങ്കലിലെ അലഞ്ഞി, പാലിയക്കൽ ബീച്ചിലെ പാറയിൽ കയറി സെൽഫി എടുക്കവേ തിരയിൽ പെടുകയായിരുന്നു. കുളച്ചൽ മറൈൻ പൊലീസിന്റെ തെരച്ചിലിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെടുത്തത്.