vaxine

തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കുന്നതിന്റെ മുന്നോടിയായി,​ കുത്തിവയ്പിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ഇന്ന് നടക്കും.

തിരുവനന്തപുരം ഉൾപ്പെടെ നാലു ജില്ലകളിലെ ആറ് ആശുപത്രികളിലാണ് ഡ്രൈ റൺ. തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 11വരെയാണ് കേന്ദ്രമാനദണ്ഡപ്രകാരം നടത്തിയ മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നത്. മരുന്ന് കുത്തിവയ്‌ക്കൽ ഒഴികെ എല്ലാ നടപടിക്രമങ്ങളും വിലയിരുത്തും.

ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ ഡ്രൈ റണിൽ പങ്കെടുക്കും. കിംസ് ആണ് ഡ്രൈ റൺ നടക്കുന്ന ഏക സ്വകാര്യ ആശുപത്രി.

ഡ്രൈ റൺ ഇങ്ങനെ

 സ്റ്റോറേജ് ബോക്‌സ് തുറന്ന് വാക്സിൻ പുറത്തെടുക്കൽ

വാക്‌സിൻ നൽകുന്നതിനുള്ള മുറികൾ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ

വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ രജിസ്‌ട്രേഷൻ

വാ‌ക്‌സിനേഷൻ മുറിയിൽ എത്തിക്കുന്നതിന് മുമ്പുള്ള കാത്തിരിപ്പ്

കുത്തിവയ്‌പിന് ശേഷമുള്ള നിരീക്ഷണം

വാക്സിനേഷൻ ആദ്യം

ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്‌സിനേഷൻ. ഈ വിഭാഗങ്ങളിലായി ഇതുവരെ 3.13 ലക്ഷം പേർ രജിസ്റ്റർ ചെയ്തു.

''കേരളം കൊവിഡ് വാക്സിനേഷന് സജ്ജമാണ്. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഡ്രൈ റൺ നടത്തുന്നത്.'

-ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

കൊ​വി​ഡ് ​ടെ​സ്റ്റി​ന് നി​ര​ക്ക് ​കു​റ​ച്ചു, പി.​സി.​ആ​റി​ന് 1500

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ലാ​ബു​ക​ളി​ലെ​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള​ ​നി​ര​ക്ക് ​കു​റ​ച്ചു.​ ​എ​ല്ലാ​ ​വ്യ​ക്തി​ ​സു​ര​ക്ഷാ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​സ്വാ​ബിം​ഗ് ​ചാ​ർ​ജു​ക​ളും​ ​ടെ​സ്റ്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മ​റ്റെ​ല്ലാം​ ​ചാ​ർ​ജു​ക​ളും​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​താ​ണ് ​പു​തി​യ​ ​നി​ര​ക്ക്.​ ​ഈ​ ​നി​ര​ക്കു​ക​ൾ​ ​സ്വ​കാ​ര്യ​ ​അം​ഗീ​കൃ​ത​ ​ല​ബോ​റ​ട്ട​റി​ക​ൾ​ക്കും,​ ​ആ​ശു​പ​ത്രി​ക​ൾ​ക്കും​ ​ബാ​ധ​ക​മാ​ണ്.​ ​അ​ധി​ക​ ​തു​ക​ ​ഈ​ടാ​ക്ക​രു​തെ​ന്ന് ​മ​ന്ത്രി​ ​കെ.​കെ.​ശൈ​ല​ജ​ ​പ​റ​ഞ്ഞു. ടെ​സ്റ്റ് ​കി​റ്റു​ക​ൾ​ ​കു​റ​ഞ്ഞ​ ​തു​ക​യ്ക്ക് ​ല​ഭി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തിൽ സം​സ്ഥാ​ന​ത്ത് ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​നി​ര​ക്ക് ​കു​റ​യ്ക്കു​ന്ന​ത്.

പു​തി​യ​ ​നി​ര​ക്ക്

ആ​ർ.​ടി.​പി.​സി.​ആ​ർ.​(​ഓ​പ്പ​ൺ​)​ ​-​ 1500​ ​രൂപ
എ​ക്‌​സ്‌​പേ​ർ​ട്ട് ​നാ​റ്റ് - 2500
ട്രൂ​ ​നാ​റ്റ് - 1500
ആ​ർ.​ടി.​ലാ​മ്പ്- 1150
റാ​പ്പി​ഡ് ​ആ​ന്റി​ജ​ൻ​ - 300