തിരുവനന്തപുരം: അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ചെയർപേഴ്സണായും അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയുമായി പുന:സംഘടിപ്പിച്ചു .
തൊഴിലാളി പ്രതിനിധികളായി കെ.പി. സഹദേവൻ (കണ്ണൂർ), രജിത വിജയൻ (തൃശൂർ), സോണിയ ജോർജ് (തിരുവനന്തപുരം), വി.എ. മുരുകൻ (പാലക്കാട്) കെ.കെ. പുഷ്പവല്ലി (തിരുവനന്തപുരം), ജോസ് വിമൽരാജ് (കൊല്ലം) ,ബി ശിവജി സുദർശനൻ (കൊല്ലം) എന്നിവരെയും തൊഴിലുടമാ പ്രതിനിധികളായി ടി.ജി. നാരായണൻ (ഇടുക്കി),വി.ഗോപിനാഥൻ (കണ്ണൂർ),ടി.കെ. ഹെൻട്രി (പിറയിരി),എം.ഖാലിദ് (കോഴിക്കോട്),ഗീതാ ശശിധരൻ (തിരുവനന്തപുരം),ആര്യനാട് മോഹനൻ (തിരുവനന്തപുരം), സി.ബിന്ദു (കാസർകോട് )എന്നിവരെയും ഉൾപ്പെടുത്തി.തൊഴിൽ,വെൽഫെയർ ,മാനേജ്‌മെന്റ് ,ഫിനാൻസ് ,നിയമ, ഭരണ മേഖലകളിലെ പ്രതിനിധികളായി അഡ്വ.എം റഹ്മത്തുള്ള (മലപ്പുറം),ജികെ ലളിത കുമാരി (തിരുവനന്തപുരം),എ സിയാവുദ്ദീൻ (തൃശൂർ), സി എസ് സുജാത (ആലപ്പുഴ), അഡ്വ.ജൂലിയറ്റ് നെൽസൺ (കൊല്ലം) എന്നിവരെ നിയമിച്ചു.പി ഉണ്ണി എം.എൽ.എ, ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ എന്നിവരാണ് നിയമസഭാ പ്രതിനിധികൾ.
സർക്കാർ വകുപ്പുകളുടെ പ്രതിനിധികളായി ലേബർ കമ്മീഷണർ പ്രണബ്‌ജ്യോതി നാഥ് , തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ സെക്രട്ടറി ഡി.ലാൽ,ധന വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീനി ,സാമൂഹിക സുരക്ഷാ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ.കെ. ബിന്ദു,നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജി.വിജയ് ദേവ് ,എൽ.എസ്.ജി.ഡി ഡെപ്യൂട്ടി സെക്രട്ടറി ആർ.പി. നന്ദന , വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ.മൊയ്തീൻകുട്ടി എന്നിവരെ ഉൾപ്പെടുത്തി.