care

വെഞ്ഞാറമൂട് : മുക്കുന്നൂർ കെയർ ഹോം സ്നേഹ സ്പർശം വയോജന പകൽ വീടിന്റെ മുക്കുന്നൂർ ജംഗ്ഷനിൽ ആരംഭിച്ച പുതിയ കെട്ടിട ഉദ്ഘാടനം വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ വി.കെ. വിജയരാഘവൻ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീലാകുമാരി, വെഞ്ഞാറമൂട് ലീല രവി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ലീലാ രവി എന്നിവർ മുഖ്യ അഥിതികളായിരുന്നു. വാർഡ് അംഗം വിപിൻ,​ ദീപ എ. അനിൽ, കെയർ ഹോം പ്രസിഡന്റ് ജലീൽ, സെക്രട്ടറി അഭിലാഷ് പാങ്ങോട്, ഷിബു ചെറുകാരം, ശകുന്തള അമ്മ എന്നിവർ പങ്കെടുത്തു. ഫോട്ടോ: കെയർ ഹോമിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ഇൻസ്പെക്ടർ വി.കെ. വിജയരാഘവൻ നിർവഹിക്കുന്നു.