തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് ഗൺമാന്റെ സേവനം ഏർപ്പാടാക്കി. അഞ്ച് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന നൂറ് വാർഡുകളുടെ ചുമതല നിർവഹിക്കേണ്ടതിനാലും, രാത്രി വൈകി യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യവും പരിഗണിച്ചാണ് ഗൺമാന്റെ സേവനം നൽകുന്നത്. മേയറുടെ നിർദ്ദേശത്തെത്തുടർന്ന് നഗരസഭ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷർക്ക് ഗൺമാൻ സേവനം ആവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു. ഈ ആഴ്ച തന്നെ ഗൺമാന്റെ സേവനം മേയർക്ക് ലഭ്യമാക്കും. മുൻപുണ്ടായിരുന്ന രണ്ട് വനിതാ മേയർമാർക്ക് ലഭിക്കാതിരുന്ന സൗകര്യമാണ് ഇപ്പോഴത്തെ മേയറിന് ലഭിച്ചിരിക്കുന്നത്.
ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും കൂടുതൽ ശ്രദ്ധ വേണമെന്ന് പാർട്ടി മേയർക്ക് നിർദ്ദേശം നൽകി.ചടങ്ങുകൾക്ക് പങ്കെടുക്കന്നതിനും ശ്രദ്ധ വേണം.എല്ലാ സ്വകാര്യചടങ്ങളുകളിലും പങ്കെടുക്കേണ്ടതില്ല. പങ്കെടുക്കുന്നെങ്കിൽ തന്നെ ക്ഷണിക്കാൻ എത്തുന്നവർ ആരുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വാങ്ങണമെന്നതടക്കം മേയർക്ക് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.