തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയിലെ മീറ്റർ റീഡർമാരുടെ ജോലിഭാരം മൂന്നിരട്ടിയായി വർദ്ധിപ്പിച്ച തീരുമാനത്തിനെതിരെ ആൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ആഭിമുഖത്തിൽ ഇന്നലെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധസമരം നടത്തി. തിരുവനന്തപുരത്ത് ഹെഡ് ഓഫീസിൽ മുമ്പിലെ സമരം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അനീഷ് പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് എം. അജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എം. റെജി, സംസ്ഥാന കമ്മിറ്റിയംഗം ബിനുലാൽ എന്നിവർ നേതൃത്വം നൽകി നൽകി. കൊല്ലത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. രാജേന്ദ്രൻ പിള്ളയും എറണാകുളം മൂവാറ്റുപുഴയിൽസംസ്ഥാന വർക്കിംഗ്പ്രസിഡന്റ് എം.എം. ജോർജ്ജും തൃശൂരിൽ സംസ്ഥാന സെക്രട്ടറി വി.ബി. ബാവിനും പാലക്കാട് എം. രാധാകൃഷ്ണനും കോഴിക്കോട് സംസ്ഥാന സെക്രട്ടറി സി.പി. സദാനന്ദനും സമരം ഉദ്ഘാടനം ചെയ്തു.