തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സഭാവിശ്വാസികൾക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സഭയിലെ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.
സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ.ജോസഫ് മാർ ഗ്രിഗോറിയസ് ഉദ്‌ഘാടനം ചെയ്തു.
തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് അദ്ധ്യക്ഷത വഹിച്ചു.
സഭാ മീഡിയസെൽ ചെയർമാൻ ഡോ .കുര്യാക്കോസ് മാർ തെയോഫിലസ്, ക്‌നാനായ സഭ മെത്രാപൊലീത്ത ഡോ.കുര്യാക്കോസ് മാർ സേവേറിയോസ് , നിരണം-തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, തോമസ് മാർ അലക്സന്ത്രയോസ്, സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പ എന്നിവർ പങ്കെടുത്തു. ഉദ്‌ഘാടന ചടങ്ങുകൾക്ക് ശേഷം സത്യാഗ്രഹം പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ അങ്കണത്തിൽ നടന്നു.