arif

പാറശാല: സംസ്ഥാന സർക്കാരുമായി തനിക്ക് യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്നും, ഇവിടെ തന്റെ അനുമതിയോടെ ഭരണം നടത്തുന്ന സർക്കാരാണെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.

കുടുംബ സമേതം മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്ര ദർശനത്തിനും മഹാശിവലിംഗ ദർശനത്തിനും ശേഷം വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ അധികാര പരിധിക്കുള്ളിൽ നിന്നാണ് താൻ പ്രവർത്തിക്കുന്നത് ..കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നിയമസഭാ സമ്മേളനം ചേരുന്നതിന്റെ അടിയന്തര സാഹചര്യം വ്യക്തമാക്കാത്തത് കാരണമാണ് താൻ അതിനെ എതിർത്തത് . പിന്നീട് നടപടികളനുസരിച്ച് ആവശ്യം വ്യക്തമാക്കിയതോടെ അതിനോട് യോജിച്ചു.ക്ഷേത്രത്തിൻറെ മാഹാത്മ്യമറിഞ്ഞ് ദർശനത്തിനെത്തിയ താൻ രാഷ്ട്രീയം പറയാൻ താൽപര്യപ്പെടുന്നില്ലെന്നും ഗവ‌ണർ പറഞ്ഞു.