gst

തിരുവനന്തപുരം: കഴിഞ്ഞ മാസം രാജ്യത്തെ ജി.എസ്. ടി പിരിവിലെ വർദ്ധനവിന് സമാനമായി കേരളത്തിലും വൻ നികുതി വർദ്ധന. കൊവിഡിൽ വാണിജ്യ ഇടപാടുകൾ കുറഞ്ഞപ്പോൾ ജി.എസ് ടി പിരിവിലും ഇടിവുണ്ടായെങ്കിലും ജി.എസ് ടി നിലവിൽ വന്ന ശേഷമുള്ള രാജ്യത്തെ ഏറ്രവും വലിയ നികുതി പിരിവാണ് ഡിസംബറിലേത്.

കേരളത്തിൽ 2019 ഡിസംബറിലെ ജി.എസ്. ടി പിരിവ് 1651 കോടി ആയിരുന്നെങ്കിൽ 2020 ഡിസംബറിൽ 1776 കോടി ആയി ഉയർന്നു. എട്ട് ശതമാനം വർദ്ധന. രാജ്യത്തെ ആകെ നികുതി പിരിവിൽ 12 ശതമാനം വർദ്ധനവുണ്ട്. 2019 ഡിസംബറിൽ 1,04,963 കോടിയായിരുന്നത് 2020 ഡിസംബറിൽ 1,15,174 കോടിയായി. ഇതിൽ കേന്ദ്ര ജി.എസ്.ടി 21,​365 കോടിയും സംസ്ഥാന ജി.എസ്. ടി 27,​804 കോടിയും അന്തർസംസ്ഥാന ജി.എസ്.ടി 57,​426 കോടിയുമാണ്.രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് നികുതിപിരിവിലെ വർദ്ധന വിലയിരുത്തുന്നത്.