മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 85 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച ദുബായിൽ നിന്നെത്തിയ ശ്രീകണ്ഠാപുരം സ്വദേശി സബീർ മൈക്കാരനിൽ നിന്ന് 1038 ഗ്രാമും ഇന്നലെ നാദാപുരം സ്വദേശി ആഷിഖ് മീരമ്പാറയിൽ നിന്ന് 3256990 രൂപ വില വരുന്ന 676 ഗ്രാം സ്വർണവും പിടികൂടി. ശ്രീകണ്ഠാപുരം സ്വദേശിയിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന് 52,98990 രൂപ വില വരും.
രണ്ടു പേരും മിശ്രിത രൂപത്തിലുള്ള സ്വർണം ഗുളിക രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.കസ്റ്റംസ് ജോയിൻറ് കമ്മീഷണർ എസ്. കിഷോർ, സുപ്രണ്ടുമാരായ വി.പി.ബേബി, പി.സി.ചാക്കോ, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, മല്ലിക കൗശിക് , ഹവിൽദാർ കെ.ടി.എം.രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.