kerala-

10 ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവത്സര സമ്മാനമായി പത്തു ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഉല്ലാസവേളകൾ ഇല്ലാതായ കൊവിഡ്കാല കേരളത്തിന് ആശ്വാസമായി വരുന്ന ചൊവ്വാഴ്ച മുതൽ സിനിമാ തിയേറ്ററുകൾ തുറക്കാനും കലാപരിപാടികളോടെ ഉത്സവങ്ങൾ നടത്താനും അനുമതി നൽകി. കൊവിഡ് മാദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്. നീന്തൽ ഉൾപ്പെടെ കായിക പരിശീലനങ്ങൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. നിയന്ത്രിത പങ്കാളിത്തത്തോടെ എക്സിബിഷൻ ഹാളുകൾക്കും അനുമതിയുണ്ടാകും.

അഴിമതിക്കാർക്കെതിരെ രഹസ്യ പരാതി നൽകാൻ പുതിയ ഡിജിറ്റൽ സംവിധാനവും അതിനു നേതൃത്വം നൽകുന്ന അതോറിട്ടിയും റിപ്പബ്ളിക് ദിനത്തിൽ നിൽവിൽ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ്, മക്കളോ ബന്ധുക്കളോ ഒപ്പമില്ലാത്ത വയോജനങ്ങൾക്ക് അഞ്ച് സർക്കാർ സേവനങ്ങൾ വീട്ടിൽ ലഭ്യമാക്കുക എന്നിവയാണ് പുതിയ പദ്ധതികളിൽ പ്രധാനം. ഇതനുസരിച്ച് സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കും മറ്റും ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിംഗ് എന്നിവയ്ക്ക് വീട്ടിൽ സേവനം ലഭ്യമാകും.

ദുരിതാശ്വാസ സഹായം, ജീവൻരക്ഷാ മരുന്ന് വിതരണം, അപേക്ഷാ സമർപ്പണം തുടങ്ങിയവയാണ് തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ലഭ്യമാക്കുക. കുട്ടികളിലെ ആത്മഹത്യാപ്രവണത തടയാൻ കൗൺസലിംഗിനും നിരീക്ഷണത്തിനും ഇരുപത് കുട്ടികൾക്ക് ഒരു അദ്ധ്യാപകനെ വീതം ചുമതലപ്പെടുത്തുന്നതും പുതിയ പദ്ധതിയാണ്.

പത്ത് പുതിയ പദ്ധതികൾ

നി​യ​ന്ത്ര​ണ​ങ്ങൾ

ഉ​ത്സ​വ​ങ്ങൾ