കൊല്ലം: കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലൂർവിള പള്ളിമുക്ക് ഷേഖൂനാ നഗർ 69 ഫൈസൽ മൻസിലിൽ സലിമിന്റെയും റഷീദയുടെയും മകൻ ഫൈസലാണ് (21) മരിച്ചത്. ബീച്ച് റോഡിലായിരുന്നു അപകടം.ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇടിച്ചകാർ നിറുത്താതെ പോയി.സഹോദരി: ഫാത്തിമ.