divya-

തിരുവനന്തപുരം : ഓരോ സ്ത്രീയും വിദ്യാഭ്യാസം നേടി സ്വതന്ത്രരാവുന്നതിലൂടെ മാത്രമേ വനിതാ ശാക്തീകരണം സാധ്യമാകൂവെന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ ഡോ .ദിവ്യ.എസ് .അയ്യർ പറഞ്ഞു.എൺപത്തിയെട്ടാമത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിലെ വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ലിംഗവിവേചനം പലപ്പോഴും പെൺകുട്ടികൾക്ക് അവസരനഷ്ടം സൃഷിക്കുന്നു. വീടുകളിൽ ഇത്തരം വിവേചനമുണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഫെമിനിസമെന്നത് പുരുഷനെ വെറുക്കാനുള്ളതല്ല,സ്ത്രീകളുടെ ശക്തിയും കഴിവും അംഗീകരിക്കലാണെന്നും ദിവ്യ പറഞ്ഞു.
സാമൂഹിക പ്രവർത്തക അശ്വതി ജ്വാല, സംവിധായക വിധു വിൻസന്റ്, പ്രതിരോധ വക്താവ് ധന്യ സനൽ, കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ. യാമിനി തങ്കച്ചി എന്നിവരും പങ്കെടുത്തു.

'ശാസ്ത്രസാങ്കേതിക പരിശീലനം' എന്ന വിഷയത്തിൽ വി എസ് എസ് സി ഡയറക്ടർ ഡോ. സോമനാഥ് ,കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈൻ പ്രിൻസിപ്പൽ ഡോ. മനോജ് കുമാർ കിനി ,കേരള സ്റ്റാർട്ടപ്പ് മിഷൻ മുൻ സിഇഒ ഡോ. സജി ഗോപിനാഥ് ,തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി എം. സജീവ് മോഹൻ, അസോസിയേറ്റ് പ്രൊഫ, ഡോ. ബിജിൻ എസ് കോത്താരി, സെന്റർ ഫോർ ഹെററ്റേജ് സ്റ്റഡീസ് ഫാക്കൽറ്റി ഡോ. വി.ആർ. ഷാജി, റൂയ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പത്മനാഭ പിള്ളെ, ശ്രീനാരായണ മെട്രിക് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. കെ. രംഗരാജൻ, മെഡിക്കൽ സർവീസ് വൈസ് ചെയർമാൻ പ്രൊഫ.ജി വിജയരാഘവൻ, ഡോ. സജിൻ കുമാർ കെ.എസ്. എന്നിവർ പ്രഭാഷണം നടത്തി.