obit

കൊട്ടാരക്കര: സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും. സൗദി അറേബ്യയിലെ അറേബ്യൻ ബെംകോ പവർ കമ്പനിയിലെ സീനിയർ പ്രോജക്ട് മാനേജരായിരുന്ന കൊട്ടാരക്കര പുത്തൂർ എസ്.എൻ പുരം ഐരുക്കുഴി മേലതിൽ വീട്ടിൽ കെ.പി. രാമന്റെയും എൻ. ഇന്ദിരുടെയും മകൻ ആർ. പ്രസന്നകുമാറാണ് (62) മരിച്ചത്.

മൃതദേഹം ഇന്ന് പുലർച്ചെ മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. രാവിലെ 7 ഓടെ കഴക്കൂട്ടത്തുള്ള ഫ്ളാറ്റിൽ പൊതുദർശനത്തിന് വച്ചശേഷം പത്തോടെ പുത്തൂരുള്ള വസതിയിൽ എത്തിച്ച് 11ഓടെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കും. ഭാര്യ: വിജയശ്രീ. മക്കൾ: ശ്രീറാം, ശ്രേയ.