മലയിൻകീഴ്: കൊലപാതകക്കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ കഴിയവേ പരോളിലിറങ്ങിയ പ്രതി
തൂങ്ങി മരിച്ച നിലയിൽ. മൂങ്ങോട് കൊല്ലോട് കടുവാക്കോണം പിണറുമൂട് പുത്തൻ വീട്ടിൽ എൻ. ഷിജു(38)വിനെയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പരോൾ കഴിഞ്ഞ് തിരികെ ജയിലിൽ പോകേണ്ട ദിവസമായിരുന്നു. ഷിജുവിന്റെ നാട്ടുകാരനായിരുന്ന തങ്കമണിയെ 18 വർഷം മുൻപ് കൊലപ്പെടുത്തിയ കേസിലായിരുന്നു ജയിലിലായത്. കൊവിഡിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് മാസമാണ് പരോളിലിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ജയിലിൽ
തിരിച്ചെത്തണമെന്ന കർശന നിർദേശമുണ്ടായിരുന്നു. വിളപ്പിൽശാല പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് : നെൽസൻ. മാതാവ് : സുശീല. സഹോദരി : ഷീബ.