തിരുവനന്തപുരം: മന്നം ജയന്തി പ്രമാണിച്ച് ഇന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഓഫീസർമാർക്കും സി.എം.ഡി അവധി പ്രഖ്യാപിച്ചു. ഇന്ന് ജോലി ചെയ്യുന്നവർക്ക് മറ്റൊരു ദിവസം പകരം അവധി ലഭിക്കും. ആ ദിവസവും ഡ്യൂട്ടി ഓഫ് ആയാൽ മറ്റൊരു ദിവസം അവധി അനുവദിക്കും. എന്നാൽ വീക്കിലി ഓഫ് മറ്റൊരു ദിവസത്തേക്ക് മാറ്റില്ല.
കെ.എസ്.ആർ.ടി.സി
ഇടക്കാലാശ്വാസം
രണ്ടാം മാസവും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പദ്ധതിയിൽ നടപ്പിലാക്കുന്ന ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഇടക്കാല ആശ്വാസം 1500 രൂപ രണ്ടാം മാസവും വിതരണം ചെയ്തു. ഡിസംബർ മാസത്തെ ശമ്പളത്തിനൊപ്പം ജനുവരി 1 ന് തന്നെ ഈ തുക നൽകി.
മുഴുവൻ ജീവനക്കാർക്കുമായി ( 26,812 ) 1500 രൂപ നിരക്കിൽ 4 .02 കോടിയാണ് നൽകിയതെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു.