parassala

പാറശാല:പാറശാല ഗവ.ആശുപത്രിയിൽ 33 കോടിയുടെ ആധുനിക കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടു.മന്ത്രി കെ.കെ.ശൈലജ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.ആശുപത്രി വളപ്പിൽ ചേർന്ന യോഗത്തിൽ സി.കെ.ഹരീന്ദ്രൻ എൽ.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പാറശശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ സ്വാഗതം പറഞ്ഞു.ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത,ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ്, ഗ്രാമ പഞ്ചായത്തംഗം എം.സുനിൽ,ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.സരിത,ഡി.എം.ഒ ഡോ.ഷിനു കെ.എസ്,വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങളായ അഡ്വ.അജയകുമാർ,സുന്ദരേശൻ നായർ,ആർ വത്സലൻ,ഇഞ്ചിവിള അനിൽ,സന്തോഷ് കുമാർ,ജസ്റ്റിൻ രാജ്, അമീർഅലി, മധു തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.രാജേന്ദ്രൻ നന്ദി പറഞ്ഞു.