pho

പുനലൂർ: മദ്യപിച്ച പണം വീതം വയ്ക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ മരപ്പണിക്കാരൻ കുത്തേറ്റ് മരിച്ചു. ഫർണീച്ചർ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നരിക്കൽ ബഥേൽ കിഴക്കേതിൽ വീട്ടിൽ ബിജുവാണ് (44) മരിച്ചത്. പുനലൂർ നഗരസഭയിലെ ശാസ്താംകോണം ശ്രീനു വിലാസത്തിൽ ബിനു കുമാറിനെ പുനലൂർ സി.ഐ ബനു വർഗീസ്, എസ്.ഐ മിഥുൻ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തു.ബിജുവിന്റെ ഭാര്യ: പുഷ്പകുമാരി. മകൻ: ശ്രീനു.