നെയ്യാറ്റിൻകര: മന്നത്തു പത്മനാഭന്റെ 144-ാമത് ജയന്തി ടൗൺ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവലയിലെ ആചാര്യന്റെ പൂർണകായ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.കരയോഗം പ്രസിഡന്റ് അഡ്വ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻസിപ്പൽ കൗൺസിലർമാരായ ആർ.അജിത, മഞ്ചത്തല സുരേഷ്, ജോസ് ഫ്രാങ്ക്ളിൻ, ഗ്രാമം പ്രവീൺ കരയോഗം ഭാരവാഹികളായ കെ.എസ്.ജയചന്ദ്രൻ നായർ, വി.മോഹനകുമാർ, ജി.പരമേശ്വരൻ നായർ, എം.സുകുമാരൻ നായർ, ഡി.അനിൽ കുമാർ, എസ്.കെ. ജയകുമാർ, ജി.ഗോപികൃഷ്ണൻ നായർ, കെ.ജയമോഹനൻ നായർ, വി.സന്തോഷ് കുമാർ, സാബു, കെ.വി.ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.
.