കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത സെന്തിൽ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന ഡാർക്ക് ത്രില്ലർ ചിത്രമാണ് 'ഉടുമ്പ്'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവരുടെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്. പട്ടാഭിരാമൻ, മരട് 357 എന്നിവയ്ക്ക് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് ഉടുമ്പ്. പുതുമുഖം എയ്ഞ്ചലീന ലെയ്‌സെൻ ആണ് ചിത്രത്തിലെ നായിക. പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സാനന്ദ് ജോർജ് ഗ്രേസ് സംഗീതം നിർവഹിക്കുന്നു. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.ടി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എഡിറ്റിംഗ്: വി.ടി.ശ്രീജിത്ത്.